കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ (കെഎപിഎസ്) ആഭിമുഖ്യത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജിൽ ഇന്റർനാഷണൽ സോഷ്യൽ വർക്ക്ഡേ സംഘടിപ്പിച്ചു.
രാജു എബ്രാഹം എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. അമല എസ്എച്ച് അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റും തേവര എസ്എച്ച് കോളജ് പ്രിൻസിപ്പലുമായ റവ.ഡോ. ജോണ്സണ് പാലയ്ക്കപ്പള്ളിൽ, ബിനോയി കട്ടയിൽ, ഡോ. ഐപ്പ് വർഗീസ്, സിസ്റ്റർ ശാലിനി സിഎംസി, ജയിംസ് ഫിലിപ്പ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
റവ.ഡോ. ജോണ്സണ് പാലയ്ക്കപ്പള്ളിൽ സെമിനാർ നയിച്ചു. വിവിധ കോളജുകളിലെ സാമൂഹിക പ്രവർത്തക വിഭാഗത്തിലെ വിദ്യാർഥി, വിദ്യാർഥിനികളുടെ സാമൂഹിക ഉന്നമനത്തിനെക്കുറിച്ചുള്ള പഠനങ്ങളുടെ അവതരണവും വിവിധ കലാപരിപാടികളും നടത്തി.