+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടാ​പ​ക​ൽ പൂ​ജാ​രി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം

കു​ന്ന​മം​ഗ​ലം: പ​ട്ടാ​പ​ക​ൽ പൂ​ജാ​രി​യ​ടെ വീ​ട്ടി​ൽ നി​ന്ന് 75, 00 രൂ​പ മോ​ഷ​ണം പോ​യി. ചെ​ത്ത്ക​ട​വ് ചേ​ലു​ർ ശ്രീ ​സു​ബ്ര​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കി​ഴ​ക്കേ​ട​ത്ത് ഉ​ണ്ണി കൃ​ഷ്ണ​ൻ ന
പ​ട്ടാ​പ​ക​ൽ പൂ​ജാ​രി​യു​ടെ  വീ​ട്ടി​ൽ മോ​ഷ​ണം
കു​ന്ന​മം​ഗ​ലം: പ​ട്ടാ​പ​ക​ൽ പൂ​ജാ​രി​യ​ടെ വീ​ട്ടി​ൽ നി​ന്ന് 75, 00 രൂ​പ മോ​ഷ​ണം പോ​യി. ചെ​ത്ത്ക​ട​വ് ചേ​ലു​ർ ശ്രീ ​സു​ബ്ര​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കി​ഴ​ക്കേ​ട​ത്ത് ഉ​ണ്ണി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​വി​ലെ എ​ട്ട​ര​യോ​ടെ വീ​ട് പൂ​ട്ടി കു​ടും​ബ സ​മേ​തം ഇ​വ​ർ വി​രു​ന്നി​ന് പോ​യ​താ​യി​രു​ന്നു.
ര​ണ്ട​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. പി​റ​കു​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പു​ട്ട് പൊ​ളി​ച്ച് അ​ക​ത്തെ അ​ല​മാ​ര​യി​ൻ സൂ​ക്ഷി​ച്ച 75 ,000 രൂ​പ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അ​ല​മാ​രയ്​ക്ക് സ​മീ​പ​മു​ള്ള മേ​ശ​യി​ലാ​യി​രു​ന്നു താ​ക്കോ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തെ​ടു​ത്ത് തു​റ​ന്നാ​ണ് അ​ല​മാ​ര​യി​ലെ ക​വ​റി​ൽ സൂ​ക്ഷി​ച്ച പ​ണം ക​വ​ർ​ന്ന​ത്. ബാ​ങ്കി​ൽ അ​ട​യ്ക്കാ​നാ​യി വെ​ച്ച പ​ണ​മാ​യി​രു​ന്നു ഇ​ത്. കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.