തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഏക കരിങ്കൽ ക്വാറി റവന്യൂ, പോലീസ് അധികാരികൾ നിർത്തലാക്കാൻ നിർദ്ദേശം നല്കിയതിൽ സംയുക്ത സമരസമിതി പ്രതിഷേധിച്ചു. തിരുവമ്പാടി മേഖലയിലെ വീടുകളൂടെയും റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ചെറുകിട ക്വാറി അടച്ചു പൂട്ടിയതു മൂലം പ്രതിസന്ധിയിലായ തൊഴിലാളികളും സർവ്വകക്ഷി പ്രതിനിധികളും പങ്കെടുത്ത പ്രതിക്ഷേധ റാലിയും വിശദീകരണ യോഗവും തിരുവമ്പാടിയിൽ നടന്നു. നൂറ് കണക്കിന് ആളുകൾ പ്രതിഷേധം പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു. പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടെത്തി തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോളി ജോസഫ്, ബാബു പൈക്കാട്ടിൽ, അബ്ദുസമദ് പേക്കാടൻ, എ.വി. തോമസ്, മുസ്തഫ കിളിയണ്ണി, ജിജി ഇല്ലിക്കൽ, ഫസലു തുടങ്ങിയവർ പ്രസംഗിച്ചു.