കുറ്റ്യാടി: കാവിലുംപാറ ഇനി വോളി ആരവത്തിൽ. കലാ-കായിക രംഗത്ത് ഒട്ടനവധി പ്രതിഭകളെ കണ്ടെത്തിയ തൊട്ടിൽപാലം ജന സംസ്കൃതിയാണ് ജീവകാരുണ്യനിധി സമാഹരണത്തിനായി വോളിമേള സംഘടിപ്പിക്കുന്നത്. അർജ്ജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉൾപ്പെടെ കേരളത്തിന്റെയും ഇന്ത്യൻ വോളിക്കും ഒട്ടനവധി വോളിപ്രതിഭകളെ കണ്ടെത്തിയ തൊട്ടിൽപാലം കാവിലുംപാറ മിനിസ്റ്റേഡിയത്തിലാണ് 24 വരെ നീണ്ടു നില്ക്കുന്ന വോളി മേള. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ ഉദ്ഘാടനം ചെയ്തു.
ടി.വി വത്സൻ അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണൻ, പി.ജി ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ ജോർജ്, കെ.എം സതി, വോളിബോൾ കോച്ചുമാരായ പി.പി പ്രദീപ്കുമാർ, പി.എ തോമസ്, കെ.ടി മനോജൻ എന്നിവർ പ്രസംഗിച്ചു. ആദ്യദിവസം വനിതാ വിഭാഗത്തിൽ സെന്റ് മേരീസ് ബത്തേരി എതിരില്ലാത്ത മൂന്ന് സെറ്റിന് കക്കട്ടിൽ വോളി അക്കാഡമിയെ പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തിൽ എസ്എൻ കോളജ് ചേളന്നൂരിനെ ലിഡേഴ്സ് കുറ്റ്യാടി രണ്ട് സെറ്റിനെതിരെ മൂന്ന് സെറ്റുകൾക്ക് വിജയിച്ചു.
രണ്ടാം ദിവസമായ ചൊവ്വാഴ്ച പുരുഷ വിഭാഗത്തിൽ വൈറ്റ് ലിങ്ക്സ് മാനന്തവാടിയും ജനസംസ്കൃതി തൊട്ടിൽ പാലവും, വനിതാ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും അസംപ്ഷൻ കോളജ് ചങ്ങനാശേരിയും ഏറ്റുമുട്ടും. വളർന്നു വരുന്ന കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ സഹായവും പ്രോത്സാഹനവും നല്കുമെന്ന് മേള ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് ടി.പി ദാസൻ പറഞ്ഞു.