കോഴിക്കോട്: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന്റെയും ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെയും ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യസന്ദേശയാത്രക്ക് ബുധനാഴ്ച തുടക്കമാവും.
ജില്ലയിലെ മുഴുവൻ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ നടത്തുന്ന യാത്രയ്ക്ക് ബുധനാഴ്ച രാവിലെ 10ന് പുതിയ സ്റ്റാൻഡ് പരിസരത്ത് തുടക്കമാവും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടർ യു.വി ജോസ് മുഖ്യാതിഥിയായിരിക്കും. 27ന് വൈകുന്നേരം നാലിന് കളക്ടറേറ്റ് പരിസരത്ത് സമാപിക്കും. ആശ, കുടുംബശ്രീ, ആംഗൻവാടികൾ, സന്നദ്ധ സംഘടനകൾ, പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് യാത്ര നടത്തുന്നത്. തെരുവുനാടകമുൾപ്പടെയുള്ള സാംസ്കാരിക പരിപാടികളും ആരോഗ്യ സന്ദേശയാത്രയിൽ അവതരിപ്പിക്കും.