കോഴിക്കോട്: ഏറാമല, ഒഞ്ചിയം, തൂണേരി, മരുതോങ്കര, വേളം, മണിയൂർ, ചക്കിട്ടപ്പാറ, കാക്കൂർ, ചേളന്നൂർ, കട്ടിപ്പാറ, കോടഞ്ചേരി, പെരുമണ്ണ, രാമനാട്ടുകര, കൊയിലാണ്ടി നോർത്ത് കുടുംബശ്രീ സിഡിഎസുകളിൽ കരാർ വ്യവസ്ഥയിൽ അക്കൗണ്ടന്റായി നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ബികോം ബിരുദവും ടാലി യോഗ്യതയും, കന്പ്യൂട്ടർ പരിജ്ഞാനവും (എംഎസ് ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട് 20 എന്ന മേൽവിലാസത്തിൽ ഏപ്രിൽ 6-ാം തീയതി അഞ്ചിന് മുന്പ് അപേക്ഷ ലഭിക്കണം.വിശദവിവരം www. kudumbashree.org എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.