കോഴിക്കോട്: നീതു. കെ. ജോസ് മെമ്മോറിയൽ പ്രൊഫിഷ്യൻസി അവാർഡിന് കെ.എം. ബിബിൻ അർഹനായി. കോടഞ്ചേരി ഗവ. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അവാർഡ് സമ്മാനിച്ചു.
പ്രിൻസിപ്പൽ ഡോ. സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഒ.സി. കരീം, ഡോ. ഷഹീദ് റംസാൻ, കെ.പി. ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു. അകാലത്തിൽ പൊലിഞ്ഞ നീതു .കെ. ജോസിന്റെ ഓർമയ്ക്കായി സഹപാഠികളായ കോടഞ്ചേരി കോളജിലെ 2010-13 വർഷത്തെ ഇക്കണോമിക്സ് വിദ്യാർഥികളാണ് പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥിക്ക് കഴിഞ്ഞ മൂന്ന് വർഷമായി അവാർഡ് നൽകിവരുന്നത്.