കോഴിക്കോട്: ലോക ക്ഷയരോഗ ദിനമായ വെള്ളിയാഴ്ച ജില്ലാ ടിബി സെന്ററും ആരോഗ്യവകുപ്പും ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് കടപ്പുറത്ത് ക്ഷയരോഗദിന സന്ദേശം ഉൾക്കൊള്ളിച്ച പട്ടങ്ങളും ബലൂണുകളും പറത്തിക്കൊണ്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വിവിധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും, ജില്ലാ ടിബി അസോസിയേഷൻ, ടിബി ഫോറം, ജെസിഐ, റോട്ടറി കാലിക്കട്ട് സ്മാർട്ട് തുടങ്ങിയ സന്നദ്ധ സംഘടനകളും പരിപാടിയിൽ പങ്കെടുക്കും. രാവിലെ 11ന് ഐഎംഎ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാകളക്ടർ യു.വി ജോസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മനോരഞ്ജൻ ആർട്സ് ക്ലബിന്റെ ക്ഷയരോഗ സന്ദേശമുൾക്കൊള്ളുന്ന തെരുവുനാടകം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കും.