+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: റേ​ഷ​ൻ ക​ര​ടു മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​രാ​യ ഏ​ഴ് ല​ക്ഷം കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​ർ​ഹ​രാ​യ 10 ല​ക്ഷം കു​ടും​ബ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി  സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
കോ​ഴി​ക്കോ​ട്: റേ​ഷ​ൻ ക​ര​ടു മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​രാ​യ ഏ​ഴ് ല​ക്ഷം കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​ർ​ഹ​രാ​യ 10 ല​ക്ഷം കു​ടും​ബ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ൾ ഇ​ന്ത്യ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ൻ മു​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് വൈ​കി​പ്പി​ച്ച് റേ​ഷ​ൻ കാ​ർ​ഡ് ഡാ​റ്റ എ​ൻ​ട്രി​യി​ലും മു​ൻ​ഗ​ണ​ന പ​ട്ടി​ക​യും വ്യാ​പ​ക തെ​റ്റു​ക​ൾ വ​രു​ത്തി സ​ർ​ക്കാ​രിന് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​ക്കി​യ​ത്. പ​ട്ടി​ക അം​ഗീ​ക​രി​ക്ക​രു​ത്.
റേ​ഷ​ൻ മൊ​ത്ത​വ്യാ​പാ​രി​ക​ളെ ഒ​ഴി​വാ​ക്കി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ നേ​രി​ട്ട് ക​ട​ക​ളി​ൽ എ​ത്തി​ക്കാ​ൻ ക​രാ​ർ എ​ടു​ത്ത​വ​രി​ൽ ക്രി​മി​ന​ലു​ക​ളും ക​രി​ഞ്ച​ന്ത മാ​ഫി​യ​യു​മു​ണ്ട്. ഇ​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​വും സ്മാ​ർ​ട്ട് കാ​ർ​ഡും ജി​പി​എ​സ് സം​വി​ധാ​ന​വും അ​ട്ടി​മ​റി​ച്ച​ത്. 35 ശ​ത​മാ​നം റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ മാ​ഫി​യ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ക​യാ​ണ്. റേ​ഷ​ൻ വി​ത​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന ക​രി​ഞ്ച​ന്ത​ക്കാ​രെ​യും ക്രി​മി​ന​ലു​ക​ളെ​യും ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27ന് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.