കോഴിക്കോട്: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) സംഘടിപ്പിക്കുന്ന ലോക ജലദിനാചരണം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ യു.വി ജോസ് അധ്യക്ഷത വഹിക്കും. സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഇ.ജെ. ജോസഫ്, സിഡബ്ല്യുആർഡിഎം ജലഗുണനിലവാര വിഭാഗം മേധാവി ഡോ. പി.എസ്. ഹരികുമാർ, ഡെപ്യൂട്ടി കളക്ടർ ബി. അബ്ദുന്നാസർ എന്നിവർ പ്രസംഗിക്കം.
ടെക്നിക്കൽ സെഷനിൽ കാലാവസ്ഥ വ്യതിയാനവും വരൾച്ചാ നിവാരണ മാർഗങ്ങളും’ എന്ന വിഷയത്തിൽ സിഡബ്ല്യുആർഡിഎം ജിയോമാറ്റിക് വിഭാഗം മേധാവി ഡോ. വി.പി. ദിനേശൻ, മലിനജല പുനഃചംക്രമണവും പുനരുപയോഗവും’ എന്ന വിഷയത്തിൽ ഡോ. പി.എസ്. ഹരികുമാർ എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് ശേഷം ജില്ലാ പഞ്ചായത്തിന് സമീപത്തെ കിണർ പുനരുദ്ധാരണവും പാറോപ്പടി പുഞ്ചവയൽ കുളത്തിലെ ജലഗുണനിലവാര പരിശോധനയും നടത്തും. ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ജലദിനാചരണത്തിന്റെ ഭാഗമായി വൈകുന്നേരം നാലിന് മാനാഞ്ചിറയ്ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കും. ഉച്ചയ്ക്ക് രണ്ടിന് ജലസാക്ഷരത, ജലസംരക്ഷണം - വരും തലമുറകൾക്ക് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ വിഷയത്തിൽ ടൗണ്‍ ഹാളിൽ പെയിന്റിംഗ് മത്സരവും നടത്തും.
ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തുടർ വിദ്യാകേന്ദ്രങ്ങളിൽ ജലദിനം ആചരിക്കും. കുടിവെള്ളം വിതരണം ചെയ്തും, ജലത്തിന്റെ ദൗർലഭ്യം ചൂണ്ടിക്കാട്ടി ജല സംരക്ഷണ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.