ആദിത്യപുരം: ആദിത്യപുരത്ത് മദ്യഷോപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ആദിത്യപുരത്ത് ധർണയും പ്രതിഷേധ സമ്മേളനവും നടത്തി. സമരസമിതി പ്രസിഡന്റ് ഇ.എം. ചാക്കോ എണ്ണയ്ക്കാപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗം മദ്യവിരുദ്ധസമിതി വൈക്കം താലൂക്ക് പ്രസിഡന്റ് കെ.വി. ജ്ഞാനസുന്ദരം ഉദ്ഘാടനം ചെയ്തു. ചാക്കപ്പൻ തയ്യിൽ, ജെയിംസ് തോമസ്, ഹരിദാസ്, സുരേഷ് വഴിശ്ശേരി എന്നിവർ പ്രസംഗിച്ചു.