കുറുപ്പന്തറ: ഉണങ്ങി നിൽക്കുന്ന പാലമരം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. കുറുപ്പന്തറ കവലയിൽ സെന്റ് തോമസ് പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറന്പിൽ നിൽക്കുന്ന ഉണക്കമരമാണ് അപകട ഭീഷണി ഉയർത്തുന്നത്.
11 കെവി ലൈനിന് മുകളിലാണ് ഉണങ്ങി നിൽക്കുന്ന മരമെന്നത് അപകട ഭീഷണി വർധിപ്പിക്കുകയാണ്. നൂറുകണക്കിനു വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന റോഡിലേക്കാണ് മരം വീഴാൻ സാധ്യതയെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
അപകടം ഉണ്ടാകും മുന്പു മരം വെട്ടി നീക്കി അപകട ഭീഷണി ഒഴിവാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.