+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​​ർ​​ക്കാ​​ർ അ​​ഞ്ചു കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചെ​​ന്ന് എം​​എ​​ൽ​​എ

ക​​ടു​​ത്തു​​രു​​ത്തി: പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​നെ അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന വി​​ക​​സ​​ന പ​​ദ്ധ​​തി ന​​ട​​പ്
സ​​ർ​​ക്കാ​​ർ അ​​ഞ്ചു കോ​​ടി രൂ​​പ  അ​​നു​​വ​​ദി​​ച്ചെ​​ന്ന് എം​​എ​​ൽ​​എ
ക​​ടു​​ത്തു​​രു​​ത്തി: പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യ്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​നെ അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന വി​​ക​​സ​​ന പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ഞ്ച് കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യ്സ് ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​ല്ലാം ഹൈ​​ടെ​​ക് പ​​ഠ​​ന​​സാ​​ഹ​​ച​​ര്യ​​വും ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും ല​​ഭ്യ​​മാ​​ക്കു​​ന്ന സ​​മ​​ഗ്ര​​വി​​ക​​സ​​ന പ​​ദ്ധ​​തി​​യാ​​ണ് ന​​ട​​പ്പാ​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്.
ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നും ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു​​യ​​ർ​​ത്താ​​ൻ എം​​എ​​ൽ​​എ നി​​ർ​​ദേ​​ശി​​ച്ച പ്ര​​ഥ​​മ വി​​ദ്യാ​​ല​​യം എ​​ന്ന നി​​ല​​യി​​ൽ സ്കൂ​​ളി​​ൽ ന​​ട​​പ്പാ​​ക്കേ​​ണ്ട വി​​ക​​സ​​ന കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തു തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​നു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടേ​​യും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടേ​​യും നാ​​ട്ടു​​കാ​​രു​​ടേ​​യും സം​​യു​​ക്ത​​യോ​​ഗം സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്നു. സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന ഫ​​ണ്ട് കൂ​​ടാ​​തെ അ​​ധി​​ക​​മാ​​യി വ​​രു​​ന്ന തു​​ക ക​​ണ്ടെ​​ത്താ​​ൻ എ​​ല്ലാ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പ​​ര​​മാ​​വ​​ധി ഫ​​ണ്ട് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു യോ​​ഗം നി​​ർ​​ദേ​​ശി​​ച്ചു.
സ്കൂ​​ളി​​ന്‍റെ വി​​ക​​സ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടേ​​യും വ്യ​​ക്തി​​ക​​ളു​​ടേ​​യും സ​​ഹ​​ക​​ര​​ണം ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ ആ​​വ​​ശ്യ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തും. വി​​ദേ​​ശ​​ത്തും വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലു​​മാ​​യി​​ട്ടു​​ള്ള പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണം ല​​ഭ്യ​​മാ​​ക്കാ​​ൻ പ്ര​​ത്യേ​​ക യോ​​ഗം വി​​ളി​​ക്കും.
ജോ​​സ് കെ. ​​മാ​​ണി എം​​പി ര​​ക്ഷാ​​ധി​​കാ​​രി​​യും മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ചെ​​യ​​ർ​​മാ​​നു​​മാ​​യി​​ട്ടു​​ള്ള സ്കൂ​​ൾ വി​​ക​​സ​​ന സ​​മി​​തി​​ക്കു യോ​​ഗം രൂ​​പം ന​​ൽ​​കി. 101 അം​​ഗ സ​​മി​​തി​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യും 15 അം​​ഗ ക​​ർ​​മ​​സ​​മി​​തി​​യും രൂ​​പീ​​ക​​രി​​ച്ചു. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ബി​​ൽ​​ഡിം​​ഗ്സ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്കൂ​​ൾ കെ​​ട്ടി​​ട​​നി​​ർ​​മാ​​ണം സം​​ബ​​ന്ധി​​ച്ചു പ്രാ​​ഥ​​മി​​ക എ​​സ്റ്റി​​മേ​​റ്റി​​നു രൂ​​പം ന​​ൽ​​കി​​യ​​താ​​യി എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​യു​​ടെ വി​​ദ​​ഗ്ധ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചു​​കൊ​​ണ്ട് ടെ​​ക്നി​​ക്ക​​ൽ ക​​മ്മി​​റ്റി​​യു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് സ്കൂ​​ളി​​ൽ ചേ​​രും.
പെ​​രു​​വ സ്കൂ​​ൾ വി​​ക​​സ​​ന​​ത്തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചു വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് മ​​ന്ത്രി പ്ര​​ഫ.​​സി. ര​​വീ​​ന്ദ്ര​​നാ​​ഥു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​താ​​യി എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. ഹൈ​​ടെ​​ക് ക്ലാ​​സ് മു​​റി​​ക​​ൾ, ഐ​​ടി സൗ​​ക​​ര്യ​​ത്തോ​​ടെ​​യു​​ള്ള സ​​യ​​ൻ​​സ് ലാ​​ബ്, കം​​പ്യൂ​​ട്ട​​ർ ലാ​​ബ്, ലാം​​ഗ്വേ​​ജ് ലാ​​ബ്, ഡി​​ജി​​റ്റ​​ൽ ലൈ​​ബ്ര​​റി, ഇ​​ന്‍റ​​ർ​​നെ​​റ്റ് വൈ ​​ഫൈ സം​​വി​​ധാ​​നം, ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള കാ​​യി​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ൾ, ജൈ​​വ വൈ​​വി​​ധ്യ പാ​​ർ​​ക്ക് തു​​ട​​ങ്ങി​​യ എ​​ല്ലാ​​വി​​ധ ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന ഹൈ​​ടെ​​ക് സ്കൂ​​ൾ കാ​​ന്പ​​സാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​ക്കാ​​ദ​​മി​​ക് നി​​ല​​വാ​​രം ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നും എ​​ല്ലാ രം​​ഗ​​ത്തു​​മു​​ള്ള സ​​മ​​ഗ്ര​​വി​​കാ​​സം നേ​​ടി​​യെ​​ടു​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ​​മു​​ന്നേ​​റ്റ പ​​ദ്ധ​​തി ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ൽ ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​മാ​​യി ന​​ട​​പ്പാ​​ക്കി വ​​രി​​ക​​യാ​​ണെ​​ന്ന് എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. വി​​പു​​ല​​മാ​​യ വി​​ക​​സ​​ന​​പ​​ദ്ധ​​തി​​യാ​​ണ് പെ​​രു​​വ സ്കൂ​​ളി​​ൽ യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കു​​ന്ന​​ത്.
സ്കൂ​​ളി​​ൽ ചേ​​ർ​​ന്ന വി​​ദ്യാ​​ഭ്യാ​​സ സം​​ഗ​​മ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ ക​​ലാ മ​​ങ്ങാ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ക​​ടു​​ത്തു​​രു​​ത്തി ഡി​​ഇ​​ഒ കെ.​​എം. ച​​ന്ദ്ര​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ജാ​​ത സു​​മോ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. സ​​ജീ​​വ​​ൻ, വി​​വി​​ധ നേ​​താ​​ക്ക​​ളാ​​യ കെ.​​യു. വ​​ർ​​ഗീ​​സ്, യു.​​പി. ചാ​​ക്ക​​പ്പ​​ൻ, ടി.​​എം. സ​​ദ​​ൻ, ടി.​​എ​​ൻ. ര​​മേ​​ശ​​ൻ, ജോ​​ർ​​ജ് ബേ​​ബി, തോ​​മ​​സ് മു​​ണ്ടു​​വേ​​ലി, എം.​​യു. മാ​​ത്യു, എം.​​ടി. അ​​ജി, മോ​​ഹ​​ൻ​​ദാ​​സ്, സി​​നി ജ​​യി​​ൻ, ഷാ​​ജി മൂ​​ർ​​ക്കാ​​ട്ടി​​ൽ​​പ​​ടി, പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യ വി.​​കെ. അ​​ശോ​​ക് കു​​മാ​​ർ, എം.​​ആ​​ർ. അ​​ഭി​​ലാ​​ഷ്, ഹെ​​ഡ്മി​​സ്ട്ര​​സ് എം. ​​ഗീ​​ത, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് റോ​​യി ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.