ആലത്തൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ചിറ്റില്ലഞ്ചേരി നീലിച്ചിറ പരേതനായ ബാലന്റെ ഏക മകൾ അർച്ചനയാണ് (19) മരിച്ചത്. എലവഞ്ചേരി തുഞ്ചത്തെഴുത്തച്ഛൻ കോളേജിലെ ബിബിഎ രണ്ടാം വർഷ വിദ്യാർഥിയാണ്.
രണ്ടാഴ്ച മുന്പ് പനിയെ തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി കുറവാകാത്തതിനെ തുടർന്ന് പിന്നീട് വള്ളിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കൂടിയതിനാൽ ശനിയാഴ്ച തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണു മരണമടഞ്ഞത്. അമ്മ: അംബിക (നെന്മാറ ഗവ. ഗേൾസ് വൊക്കോഷണൽ ഹയർസെക്കന്ററി സ്കൂൾ).