+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി വ​യോ​ധി​ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. കോ​ട്ട​മ​ല ഉൗ​രി​ലെ പീ​ലാ​ണ്ടി (65) ആ​ണ് മ​രി​ച്ച​ത്. നെ​ല്ലി​പ്പ​തി ഫോ​റ​സ്റ്റ് ചെ​ക്പോ​സ്റ്റ
ആ​ദി​വാ​സി വ​യോ​ധി​ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. കോ​ട്ട​മ​ല ഉൗ​രി​ലെ പീ​ലാ​ണ്ടി (65) ആ​ണ് മ​രി​ച്ച​ത്. നെ​ല്ലി​പ്പ​തി ഫോ​റ​സ്റ്റ് ചെ​ക്പോ​സ്റ്റി​നു മൂ​ന്നൂ​റു മീ​റ്റ​ർ മാ​റി തോ​ട്ടാ​പ്പു​ര​യ്ക്ക​ടു​ത്തു തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി ശാ​ന്ത​കു​മാ​രി​യു​ടെ വീ​ട് കാ​ട്ടാ​ന ത​ക​ർ​ക്കു​ന്ന​തു ക​ണ്ട് ഓ​ടി​യെ​ത്തി​യ​താ​യി​രു​ന്നു പീ​ലാ​ണ്ടി. വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന​തി​നു മു​ന്പു കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ട്ടാ​ന മൂ​ന്നു​മ​ണി​ക്കൂ​റോ​ളം മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു നി​ന്ന ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ഭാ​ര്യ: മു​രു​കി. മ​ക്ക​ൾ: ര​ങ്കി, കാ​ളി, പാ​പ്പ, മു​രു​ക​ൻ. മ​രു​മ​ക്ക​ൾ: മു​രു​ക​ൻ, കു​പ്പ​ൻ, മ​രു​ത​ൻ.