കൊച്ചി: ബിയോണ്ട് സ്ക്വയർ ഫീറ്റ് പരന്പരയിൽ അസറ്റ് ഹോംസ് ആഗോളജലദിനമായ ഇന്ന് പ്രഭാഷണം സംഘടിപ്പിക്കുന്നു. വൈകുന്നേരം ആറിന് കോട്ടയം കുമാരനല്ലൂരിലുള്ള റെയിൻഫോറസ്റ്റ് ആയുർ കൗണ്ടി റിസോർട്ടിൽ ജലസംരക്ഷണ പ്രവർത്തകനായ വിശ്വനാഥ് ശ്രീകണ്ഠയ്യയാണ് ഇന്ത്യയിലെ ജലോപയോഗം, വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്
സുസ്ഥിരവികസനത്തിലൂന്നി വർഷംതോറും മൂന്നു തവണ അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരന്പരയാണ് ബിയോണ്ട് സ്ക്വയർ ഫീറ്റെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽ കുമാർ പത്രക്കുറിപ്പിൽ പറഞ്ഞു.
ആഗോള പരിസ്ഥിതിദിനത്തിലും ലോക പാർപ്പിടദിനത്തിലുമാണ് മറ്റ് പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നത്.