+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ടയിലും ഗാന്ധിഭവൻ; വസ്തു നൽകി

പത്തനാപുരം: ഗാന്ധിഭവന് രണ്ട് ഏക്കർ ഏഴ് സെന്റ് ഭൂമി ദാനം നൽകി പ്രവാസി മലയാളികളായ ദമ്പതികൾ ദാനധർമ്മ മേഖലയ്ക്ക് മാതൃകയായി.പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയും ഹൈദരാബാദിൽ സ്‌ഥിരതാമസമാക്കിയ വ്യ
പത്തനംതിട്ടയിലും ഗാന്ധിഭവൻ; വസ്തു നൽകി
പത്തനാപുരം: ഗാന്ധിഭവന് രണ്ട് ഏക്കർ ഏഴ് സെന്റ് ഭൂമി ദാനം നൽകി പ്രവാസി മലയാളികളായ ദമ്പതികൾ ദാനധർമ്മ മേഖലയ്ക്ക് മാതൃകയായി.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയും ഹൈദരാബാദിൽ സ്‌ഥിരതാമസമാക്കിയ വ്യവസായസംരംഭകനുമായ ടി.എസ്.സി പ്രസാദും (ചന്ദ്രപ്രസാദ് )ഭാര്യ സിന്ധുവുമാണ് ഗാന്ധിഭവന് പത്തനംതിട്ട ജില്ലയിൽ അഭയകേന്ദ്രം നിർമ്മിക്കാനായി വസ്തുദാനം ചെയ്തത്.

ഗാന്ധിഭവനിൽ നടന്ന ഗുരുവന്ദന സംഗമചടങ്ങിൽ മാതാവ് ഭഗീരഥി അമ്മയോടൊപ്പമെത്തിയാണ് വസ്തുവിന്റെ ആധാരം ഗാന്ധിഭവൻ സെക്രട്ടറി ഡോ: പുനലൂർ സോമരാജന് കൈമാറിയത്.

ചലച്ചിത്ര നടൻ ടി. പി മാധവൻ, ഗാന്ധിഭവൻ കോർഡിനേറ്ററും സാമൂഹ്യപ്രവർത്തകനുമായ വക്കം ഷാജഹാൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ് അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ചീഫ് ജനറൽ മാനേജർ വിജയൻ അമ്പാടി, അകൗണ്ട്സ് ജനറൽ മാനേജർ ഉദയകുമാർ, ട്രസ്റ്റി പ്രസന്ന സോമരാജൻ എന്നിവർ പങ്കെടുത്തു.