തൃക്കൊടിത്താനം: പഞ്ചായത്തിലെ കെട്ടിടനികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ വിവിധ ക്യാമ്പുകളില്‍ അടക്കാന്‍ ഇന്നുമുതല്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അവസരമുണ്ടായിരിക്കും. ഇന്ന് കൊടിനാട്ടുകുന്ന് ജംഗ്ഷന്, നാളെ കോട്ടമുറി മില്‍ക്ക് സൊസൈറ്റി, 24ന് കൈലാത്തുപടി ജംഗ്ഷന്, 25ന് ആശാരിമുക്ക്, 27ന് അയര്‍ക്കാട്ടുവയല്‍ ഫ്രണ്ട്സ് ലൈബ്രറി, 28ന് നാല്ക്കവല ജംഗ്ഷന് എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.