ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ പ്രവേശന കവാടങ്ങളുടെ നിര്‍മാണത്തിന് സി.എഫ്. തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 13.50 ലക്ഷം രൂപ അനുവദിച്ചു. പ്രധാനകവാടത്തിലും മുനിസിപ്പല്‍ സ്റ്റേഡിയം ഭാഗത്തും നിര്‍മിക്കുന്ന കവാടങ്ങളുടെ നിര്‍മാണോദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.എഫ്. തോമസ് എംഎല്‍എ നിര്‍വഹിച്ചു.
പ്രവാസി മലയാളി പെരുന്ന പുഴവാത് ചീരംവേലില്‍ ജയകൃഷ്ണന് ജനറല്‍ ആശുപത്രിക്കു സംഭാവന ചെയ്ത ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള വയറിംഗ് നടപടികള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടത്തിവരികയാണെന്നും ഇത് പൂര്‍ത്തിയായാലുടനെ എകസ്റേ യന്ത്രം സ്ഥാപിക്കുമെന്നും സി.എഫ്. തോമസ് പറഞ്ഞു. സ്റ്റേഡിയം ഭാഗത്തെ കവാടമാണ് ആദ്യം നിര്‍മിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.
നിര്‍മാണം പൂര്‍ത്തിയായ മെറ്റേണിറ്റി ബ്ലോക്കിന്റെ വയറിംഗ് ജോലികള്‍ വേഗത്തിലാക്കി ഈ കെട്ടിടം തുറക്കുന്നതിനു നടപടി പുരോഗമിക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ്
ചെയര്‍പേഴ്സണ്‍ സുമ ഷൈന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് റ്റി.പി. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സാജന് ഫ്രാന്‍സിസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ റ്റി.വി. ഇസ്മയില്‍, പി.എന്‍. നൗഷാദ്, ജോസുകുട്ടി നെടുമുടി, എം.എസ്. വിശ്വനാഥന്, രാജു ആന്റണി, സാബു കോയിപ്പള്ളി, ബിജോയ് പ്ലാത്താനം, പി.എന്‍. ഗംഗാധരന്, കെ.റ്റി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.