ചങ്ങനാശേരി: തൃക്കൊടിത്താനം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം. ക്ലാസ് മൂറിയിൽ സ്ഥാപിച്ചിരുന്ന എൽസിഡി പ്രോജക്ടറും കേബിളും മോഷണം പോയി. സ്കൂൾ അധികൃതർ തൃക്കൊടിത്താം പോലീസിൽ പരാതി നൽകി. മുപ്പതിനായിരത്തോളം രൂപയുടെ സാധന സാമഗ്രികളാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു.
എട്ടാം ക്ലാസ് മുറിയിൽ സ്ഥാപിച്ചിരുന്ന പ്രോജക്ടറാണ് മോഷണം പോയത്. ഈ ക്ലാസ് മുറിയുടെ വാതിന്റെ ഒരു പാളി നേരത്തെതന്നെ തകർന്ന നിലയിലായിരുന്നു. ഈ വാതിലൂടെയാകാം മോഷ്ടാവ് അകത്ത് കടന്ന് മോഷണം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. പോലീസ് സ്റ്റേഷനു സമീപമാണ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ നിലകൊള്ളുന്നത്.