നെടുങ്കുന്നം: പെട്രോൾ തീർന്നതിനെത്തുടർന്ന് മോഷ്ടിച്ച ബൈക്ക് വഴിയിൽ ഉപേക്ഷിച്ചു കള്ളൻ കടന്നു. നെടുങ്കുന്നം കാവുന്നട കവലയിൽ റബർ വ്യാപാരം നടത്തുന്ന കുളങ്ങര ഷൗക്കത്തലിയുടെ വക ഹീറോ ഹോണ്ട ഗ്ലാമർ ബൈക്ക് ഇന്നലെ രാവിലെ 9.30നാണ് മോഷണം പോയത്. കടയുടെ മുന്നിൽ വച്ചിരുന്ന ബൈക്കിൽ താക്കോൽ ഉണ്ടായിരുന്നതിനാൽ മോഷ്ടാവിന് എളുപ്പമായി.
കാവുന്നടയിൽനിന്നും കറുകച്ചാൽ റോഡിലൂടെ ഓടിച്ചുവന്ന ബൈക്ക് നെടുങ്കുന്നം പള്ളിപ്പടിക്കു സമീപം പെട്രോൾ തീർന്നതിനെ തുടർന്നു ഉപേക്ഷിക്കുകയായിരുന്നു.
ഉടമയും നാട്ടുകാരും പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.