+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാറും ലോറിയും കൂട്ടിയിടിച്ച്രണ്ടുപേർക്ക് ഗുരുതരപരിക്ക്

കരുനാഗപ്പള്ളി: ദേശീയപാതയിൽ ഓച്ചിറ പള്ളിമുക്കിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്. കാർ ഡ്രൈവർ വള്ളിക്കാവ് സ്വദേശി സനൽ (49)നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ലോറി ഡ്രൈ
കാറും ലോറിയും കൂട്ടിയിടിച്ച്രണ്ടുപേർക്ക് ഗുരുതരപരിക്ക്
കരുനാഗപ്പള്ളി: ദേശീയപാതയിൽ ഓച്ചിറ പള്ളിമുക്കിൽ കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്. കാർ ഡ്രൈവർ വള്ളിക്കാവ് സ്വദേശി സനൽ (49)നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ലോറി ഡ്രൈവർ സമീർ (36)നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ എട്ടിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തണ്ണി മത്തൻ കയറ്റിവന്ന ലോറി ദേശീയപാതയിൽ കുറുകെ മറിയുകയും ചെയ്തു. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഒലിച്ച് റോഡിൽ ഡീസൽ ഒഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കാർ റോഡ് വക്കിലുള്ള ഒരു കടയിലേക്ക് ഇടിച്ച് കയറി പൂർണമായും തകർന്നു.

ഇടുക്കിയിൽ നിന്നും തണ്ണി മത്തൻ കയറ്റിവന്ന ലോറി ഓച്ചിറയിലെ ഒരു ഫ്രൂട്സ് ഏജന്റിന് കൊണ്ട് വന്നതായിരുന്നു. കായംകുളം മുതൽ കൊല്ലം വരെയുള്ള ഭാഗങ്ങളിൽ വിതരണം ചെയ്തു വരുന്നതിനിടെയാ

യിരുന്നു അപകടം. വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി റോഡ് കഴുകി ക്രയിൻ ഉപയോഗിച്ച് ലോറി ഉയർത്തി ഗതാഗതം പുനഃസ്‌ഥാപിച്ചു. ഓച്ചിറ പോലീസ് കേസെടുത്തു.