+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂഗർഭ കേബിളിൽ കൂടിവൈദ്യുതി പ്രവഹിക്കും

കൊല്ലം: 110 കെവി ജിഐഎസ് സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അയത്തിൽ 110 കെവി സബ്സ്റ്റേഷൻ മുതൽ കൊല്ലം പവർഹൗസ് കോമ്പൗണ്ടിലെ 110 കെവി സബ്സ്റ്റേഷൻ വരെയുള്ള 110കെവി ഭൂഗർഭ കേബിളിൽ കൂടി ഇന്നുമുതൽ ഏത് സമയത്തും വൈദ
ഭൂഗർഭ കേബിളിൽ കൂടിവൈദ്യുതി പ്രവഹിക്കും
കൊല്ലം: 110 കെവി ജിഐഎസ് സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അയത്തിൽ 110 കെവി സബ്സ്റ്റേഷൻ മുതൽ കൊല്ലം പവർഹൗസ് കോമ്പൗണ്ടിലെ 110 കെവി സബ്സ്റ്റേഷൻ വരെയുള്ള 110കെവി ഭൂഗർഭ കേബിളിൽ കൂടി ഇന്നുമുതൽ ഏത് സമയത്തും വൈദ്യുതി പ്രവഹിക്കും.

ഈ ഭൂഗർഭ കേബിൾ അയത്തിൽ 110 കെവി സബ്സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് കെഎസ്ടിപി റോഡിൽ പാർവത്യാർ ജംഗ്ഷൻ, അമ്മൻനട, മണിച്ചിത്തോട്, ചെമ്മാൻമുക്ക് വരെയും തുടർന്ന് ഫാത്തിമ കോളജ്, കർബല ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വഴി ഇടത്തേയ്ക്ക് ദേശീയപാതയിൽ ഭീമ ജുവലേഴ്സിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് വൈഎംസിഎ റോഡിലുള്ള കെഎസ്ഇബി 110 കെവി ജിഐഎസ് സബ്സ്റ്റേഷനിൽ എത്തും.

ഈ സാഹചര്യത്തിൽ പ്രസ്തുത ഭൂഗർഭ കേബിൾ നിർമാണ പാതയിൽ യാതൊരുവിധ പ്രവർത്തികളും കെഎസ്ഇബിയുടെ മുൻകൂർ അനുമതി ഇല്ലാതെ നടത്താൻ പാടുള്ളതല്ലെന്ന് കൊല്ലം ടിസി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ഇതിന് വിരുദ്ധമായി ചെയ്യുന്നത് മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കോ ജീവഹാനിക്കോ കെഎസ്ഇബിയോ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോ ഉത്തരവാദികൾ ആയിരിക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.