+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

അഞ്ചൽ: പോലീസ് ജീപ്പിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. കോട്ടുക്കൽ വയലാ കാർത്തികയിൽ രാഹുലി(21)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെ അഞ്ചൽ കൈതാടി ജംഗ്ഷനിലാണ് സംഭവം. ഏരൂർ പോലീസ് സ്റ്റേഷനിലെ ജീപ
പോലീസ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
അഞ്ചൽ: പോലീസ് ജീപ്പിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. കോട്ടുക്കൽ വയലാ കാർത്തികയിൽ രാഹുലി(21)നാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11.30 ഓടെ അഞ്ചൽ കൈതാടി ജംഗ്ഷനിലാണ് സംഭവം. ഏരൂർ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഏരൂരിൽ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന ജീപ്പും എതിർദിശയിലെത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. സംഭവം നടന്നയുടൻ പോലീസ് ജീപ്പിൽതന്നെ രാഹുലിനെ അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.