+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി, യു​വ​ജ​ന​മാ​ർ​ച്ച് 29ന്

റാ​ന്നി: അ​ങ്ങാ​ടി ബാ​ലി​കാ​സ​ദ​ന​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ ദൂ​രൂ​ഹ​മ​ര​ണം കേ​സ് അ​ട്ടി​മ​റി​ച്ച മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​റ്റ​ക്കാ​രെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ
വി​ദ്യാ​ർ​ഥി, യു​വ​ജ​ന​മാ​ർ​ച്ച് 29ന്
റാ​ന്നി: അ​ങ്ങാ​ടി ബാ​ലി​കാ​സ​ദ​ന​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ ദൂ​രൂ​ഹ​മ​ര​ണം കേ​സ് അ​ട്ടി​മ​റി​ച്ച മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​റ്റ​ക്കാ​രെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ബാ​ലി​കാ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ മ​റ്റ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പു​ല്ലൂ​പ്രം ബാ​ലി​കാ​സ​ദ​ന​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും.
അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 29 നാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
രാ​വി​ലെ 10 ന് ​അ​ങ്ങാ​ടി പി​ജെ​ടി ജം​ഗ്ഷ​നി​ൽ നി​ന്നും ബാ​ലി​കാ സ​ദ​ന​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ക്കും.
2015 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് അ​ങ്ങാ​ടി പു​ല്ലൂ​പ്രം കൃ​ഷ്ണ​കൃ​പാ ബാ​ലി​കാ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന പു​തു​ശേ​രി​മ​ല തേ​വാ​ര​പ്പു​ഴ​യി​ൽ അ​ന്പി​ളി മ​രി​ച്ച​ത്.
ഇ​ല​ന്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ന്പി​ളി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തേ തു​ട​ർ​ന്ന് മ​രി​ച്ചെ​ന്നാ​ണ് അ​ന്ന് പോ​ലീ​സും അ​നാ​ഥാ​ല​യം അ​ധി​കൃ​ത​രും ബ​ന്ധു​ക്ക​ളെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്.
മ​ര​ണം കൊ​ല​പാ​ത​ക​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത ഡോ. ​കെ.​ശ​ശി​ക​ല​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത് അ​ന്വേ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും അ​ന്ന​ത്തെ പോ​ലീ​സ് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.
റാ​ന്നി പോ​ലീ​സ് ക്രൈം ​നം. 103/2015 ആ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ണ്‍​ഡി​ക്ട​റ്റ​ഡ് (സ്ഥി​തീ​ക​രി​ക്കാ​നാ​വാ​ത്ത​ത്) ആ​യാ​ണ് പോ​ലീ​സ് അ​ന്ന് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
റാ​ന്നി​യി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. റോ​ഷ​ൻ റോ​യി മാ​ത്യു, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കോ​മ​ളം അ​നി​രു​ദ്ധ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ലീ​ലാ ഗം​ഗാ​ധ​ര​ൻ, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​ആ​ർ. വ​ൽ​സ​കു​മാ​ർ, സെ​ക്ര​ട്ട​റി ജോ​ബി ടി. ​ഈ​ശോ, എ​സ്എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി ജി​തി​ൻ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.