തിരുവല്ല: തിരുവല്ല കെഎസ്ആർടിസി ബസ് ടെർമിനലിനു മുന്പിൽ വീണ്ടും അപകടം.ഇന്നലെയുണ്ടായ അപകടത്തിൽ തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.ഹരിപ്പാട് നിന്ന് ചങ്ങനാശേരിക്ക് പോയ എരുമേലി ഡിപ്പോയിലെ ആർആർകെ 902 ബസിനടിയിലേക്ക് ബൈക്ക് യാത്രികൻപെടുകയായിരുന്നു.അപകടത്തിൽ മാന്നാർ സ്വദേശി ശെൽവരാജാണ് രക്ഷപ്പെട്ടത്. ഇയാൾ ടെർമിനലിന്റെ പ്രവേശന കവാടത്തിന് മുന്നിലേക്ക് എത്തിയപ്പോൾ പിന്നാലെ എത്തിയ ബസിന്റെ മുൻചക്രത്തിനിടയിൽ പെടുകയായിരുന്നു. ഈ സമയം ചക്രത്തിനിടയിൽ നിന്ന് അത്ഭുതകരമായി ബൈക്കു യാത്രികൻ മറുവശത്തേക്ക് കുതറിമാറി. പിൻ ചക്രങ്ങൾ കയറി ഇറങ്ങി ബൈക്ക് പൂർണമായും തകർന്നു.
ഒരു വർഷത്തിനിടെ ചെറുതും വലുതുമായ പത്തോളം അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് തിരുവല്ലയിലെ കെഎസ്ആർടിസി ടെർമിനൽ.