പത്തനംതിട്ട: സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി വീട്ടിൽ സംരക്ഷിക്കാൻ സന്മനസുള്ളവർക്കായി ഫോസ്റ്റർ കെയർ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.
അച്ഛനമ്മമാർക്ക് കൂടെനിർത്തി സംരക്ഷിക്കാൻ കഴിയാത്ത കുട്ടികളെ അനാഥാലയങ്ങളിൽ നിന്നും മറ്റു ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നും മാറ്റി മറ്റൊരു കുടുംബത്തിൽ വളർത്തുന്നതിനാണ് ഫോസ്റ്റർ കെയർ പദ്ധതി. കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളരാൻ അനുവദിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുള്ള മാതാപിതാക്കൾ, ദന്പതികൾ, ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ താല്പര്യമുള്ള സംഘടനകൾ എന്നിവർക്കും പദ്ധതിയിൽ അംഗമാകാം. താത്പര്യമുള്ളവർക്ക് അവധിക്കാല ഫോസ്റ്റർ കെയർ, ദീർഘകാല ഫോസ്റ്റർ കെയർ പദ്ധതികളിൽ അംഗമാകാം. തെരഞ്ഞെടുക്കുന്ന കുടുംബങ്ങളിലേക്ക് സ്കൂൾ വേനലവധിക്കാലങ്ങളിൽ മാത്രം കുട്ടികളെ അയയ്ക്കുന്ന പദ്ധതിയാണ് അവധിക്കാല ഫോസ്റ്റർ കെയർ. ഒരു വർഷത്തിൽ കൂടുതൽ കുട്ടികളെ പോറ്റി വളർത്തി സംരക്ഷിക്കുന്നതാണ് ദീർഘകാല ഫോസ്റ്റർ കെയർ പദ്ധതി.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കും. യോഗ്യരാകുന്ന കുടുംബാംഗങ്ങൾക്ക് കൗണ്സലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരവും നൽകും. ചൈൽഡ്വെൽഫെയർ കമ്മിറ്റി വഴിയാണ് കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്ക് വിടുന്നത്.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്ക് മാറ്റി പാർപ്പിക്കും. മക്കളുള്ള രക്ഷിതാക്കൾക്കാണ് മുൻഗണന.
താത്പര്യമുള്ളവർ 25ന് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അപേക്ഷ നല്കണം.
ഫോണ് : 0468 2319998.