വെണ്ണിക്കുളം: അധ്യാപനത്തെ തൊഴിലായി മാത്രം കരുതുന്ന അധ്യാപകരാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ. വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലാഹെഡ്മാസ്റ്റേഴ്സ് ഫോറം പഠന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ നിന്നും ഗുരുകുല സമ്പ്രദായത്തില്‍ നിന്നും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ തക്കവിധമുള്ള മനഃപരിവര്‍ത്തനം പൂര്വികർക്കുണ്ടായെങ്കില് ഇന്ന് പണം നേടുന്നതിനുള്ള മാര്‍ഗമായി മാത്രം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചുരുങ്ങുകയും തന്മൂലം ധാര്‍മികച്യുതി സംഭവിച്ച തലമുറയായി ഇന്നിന്റെ ആള്ക്കാര് അധഃപതിച്ചു.
അയിരൂര്‍ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച തനിക്ക് ബഹുസ്വരത എന്തെന്ന് പാഠപുസ്തകം വഴി ലഭിക്കേണ്ട അറിവല്ലെന്ന് അദ്ദേഹം പറഞ്ഞു.
പഠനസെമിനാറും യാത്രയയപ്പു സമ്മേളനവും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. എഇഒ ബി.ആർ. അനില അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാജി വി. മാത്യു, രാമചന്ദ്രന് നായർ, എസ്. സജീവ്, തോമസ് മാത്യു, ഒ.ആർ. ആനന്ദവല്ലി, ബെന്നി വി. ഫിലിപ്പ്, സോമാ പി. കോര, ബി. ഷിബു, പ്രേമകുമാരി, അനിത മാത്യൂസ്, പി. ഉഷാകുമാരി, ബി. ജയശ്രീ, ബേബി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകരായ പി. ഉഷാകുമാരി, ബി. ജയശ്രീ, ബേബി മാത്യൂസ് എന്നിവര്‍ക്ക് ടി.കെ.എ. നായര്‍ ഉപഹാരസമര്‍പ്പണം നടത്തി.