പെരുനാട്: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ പെരുനാട് സെന്റ് മേരീസ് കുരിശുമല തീർഥാടന ദേവാലയത്തിലെ കുരിശുമല ദിനാഘോഷവും കുരിശിന്റെ വഴിയും പകുതി നോന്പിനോടനുബന്ധിച്ച ഗാഗുൽത്താ സ്ഥാപന ശുശ്രൂഷയും ഇന്നു നടക്കും.
രാവിലെ ആറിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്ന് വിവിധ ഭക്തസംഘടനകൾ നേതൃത്വം നൽകുന്ന കുരിശിന്റെ വഴി ആരംഭിക്കും. ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള പ്രാർഥനകളോടെയാണ് കുരിശിന്റെ വഴി ക്രമീകരിച്ചിരിക്കുന്നത്.
10.30ന് പെരുനാട് കുരിശുമല ദേവാലയത്തിൽ കുർബാനയ്ക്ക് രൂപത മുഖ്യവികാരി ജനറാൾ മോൺ.ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. 1.30ന് കപ്പേളയിൽ പദയാത്രികർക്ക് സ്വീകരണം.
തുടർന്ന് കുരിശുമല കയറ്റം ആരംഭിക്കും. വ്രതശുദ്ധിയുടെ നിറവിൽ ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ സ്മരിച്ചുകൊണ്ട് പ്രത്യേക പ്രാർഥനകൾ നടത്തിയുള്ള കുരിശിന്റെ വഴി ദേവാലയത്തിലെത്തുന്നതോടെ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.സാമുവേൽ മാർ ഐറേനിയോസിന്റെ കാർമികത്വത്തിൽ ഗാഗുൽത്താ സ്ഥാപന ശുശ്രൂയും സമാപനാശിർവാദവും നടക്കും.