+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ

പ​ത്ത​നം​തി​ട്ട:​മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ അ​ഞ്ചു​വ​രെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.ക​രി​സ്മാ​റ്റി​ക് ധ്യാ​ന​ത്തി​ന് വി​
പ​ത്ത​നം​തി​ട്ട മ​ല​ങ്ക​ര കാ​ത്ത​ലി​ക്                 ക​ൺ​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ
പ​ത്ത​നം​തി​ട്ട:​മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ അ​ഞ്ചു​വ​രെ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
ക​രി​സ്മാ​റ്റി​ക് ധ്യാ​ന​ത്തി​ന് വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് ന​വാ​സും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കും. മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും. രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രു​ടെ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യോ​ടെ ഓ​രോ ദി​വ​സ​ത്തെ​യും ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്.
ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ സം​ഗ​മം, യു​വ​ജ​ന​സം​ഗ​മം, അ​ല്മാ​യ സം​ഗ​മം എ​ന്നി​വ ന​ട​ത്തും. എ​ല്ലാ​ദി​വ​സ​വും കൗ​ൺ​സ​ലിം​ഗി​നു സൗ​ക​ര്യ​മു​ണ്ടാ​കും. ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​ലേ​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത, മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ​ഫ് കു​രു​ന്പി​ലേ​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ.​ഡോ. ആ​ന്‍റോ ക​ണ്ണം​കു​ളം, അ​ല്മാ​യ സെ​ക്ര​ട്ട​റി പി.​കെ. ജോ​സ​ഫ് മേ​ലേ​ക്കൂ​റ്റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 101 അം​ഗ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.