മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് ഹരിതകേരളം പദ്ധിതിയിൽപ്പെടുത്തി വലിയതോട് വൃത്തിയായി സംരക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഇന്നു നടക്കും. വലിയതോട് മുക്കാന ജംഗ്ഷൻ മുതൽ ആണ്ടൂർ വരെയുള്ള രണ്ടു കിലോമീറ്റർ തോട് വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കാണ് ജലദിനത്തിൽ തുടക്കമാകുന്നത്. പദ്ധതിക്കായി പ്ലാൻഫണ്ടിൽനിന്നും 4.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ടാക്സി സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. ലത മുഖ്യപ്രഭാഷണം നടത്തും. ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് മോളി ലൂക്കാ, ജില്ലാ പഞ്ചായത്ത് മെംബർ അനിത രാജു, ബ്ലോക്ക് മെംബർമാരായ നിർമല ദിവാകരൻ, ലില്ലി മാത്യു, പ്രോജക്ട് ഡയറക്ടർ ജെ. ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ജോർജ്, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിക്കും.