അകലക്കുന്നം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് 2017-18 സാന്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഷാലി ബെന്നി വടക്കേടം അവതരിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് സണ്ണി ഏബ്രഹാം അധ്യക്ഷത വഹിച്ചു. 9,53,20,000 രൂപ വരവും 9,45,98,000 രൂപ ചെലവും 7,04,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിക്കും സന്പൂർണ പാർപ്പിടപദ്ധതിക്കും മാലിന്യ നിർമാർജനത്തിനും ജലസമൃദ്ധി എന്ന പേരിൽ പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള കിണറുകളും റീചാർജ് ചെയ്യുന്നതിനും മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്.