പാലാ: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ പീഡനപരന്പരയാണു നടക്കുന്നതെന്നും പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണു എൽഡിഎഫ് സർക്കാരിന്റേതെയും പാലാ നഗരസഭാധ്യക്ഷയെ നവമാധ്യമങ്ങൾ വഴി അപമാനിച്ചവർക്കെതിരേ ദുർബലമായ കേസെടുത്ത് പോലീസ് ഒത്തുകളിച്ചിരിക്കുകയാണെന്നും യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് മജി മഞ്ഞക്കടന്പിൽ ആരോപിച്ചു. യൂത്ത് ഫ്രണ്ട്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ബെറ്റി ഷാജു, ഷെറിൻ പുത്തേട്ട്, ഷൈലജ രവീന്ദ്രൻ, ജോസുകുട്ടി പൂവേലിൽ, ജോജോ കുടക്കച്ചിറ, രാജേഷ് വാളിപ്ലാക്കൽ, ഷെയ്ൻ ജോസഫ്, തോമസ് കോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.