മണിമല: കേരള കോൺഗ്രസ്-എം പാർട്ടിയെയും പ്രവർത്തകരെയും നേതാക്കന്മാരെയും ആക്ഷേപിക്കുകയും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത മണ്ഡലം പ്രസിഡന്റ് ജെയ്മോൻ സേവ്യറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു നീക്കം ചെയ്തതായി മണ്ഡലം ഭാരവാഹികൾ അറിയിച്ചു. പുതിയ പ്രസിഡന്റായി ആലപ്ര കുറുപ്പംപറന്പിൽ കെ.എസ്. ജോസഫിനെ തെരഞ്ഞെടുത്തു. സെക്രട്ടറി എം.സി. ചാക്കോ, പി.ടി. ചാക്കോ, സണ്ണിക്കുട്ടി അഴകന്പ്രായിൽ, ബാബു അരമന, ജോസഫ് തുടിയംപ്ലാക്കൽ, ബേബി കണിത്തോട്ട്, ബേബി തടത്തേൽ എന്നിവർ പ്രസംഗിച്ചു.