+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക ജ​ല​ദി​നാചരണം

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ക​സ​ന വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ലോ​ക ജ​ല​ദി​ന​മാ​യി ആ​ച​രി​ക
ലോ​ക ജ​ല​ദി​നാചരണം
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ക​സ​ന വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ലോ​ക ജ​ല​ദി​ന​മാ​യി ആ​ച​രി​ക്കും. ശു​ദ്ധ​ജ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം ലോ​ക​ജ​ന​ത​യു​ടെ മു​മ്പി​ല്‍ ഉ​യ​ര്‍​ത്തി കാ​ട്ടാ​നും ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ഊ​ട്ടി ഉ​റ​പ്പി​ക്കാ​നു​മാ​ണ് ലോ​ക ജ​ല​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.‌
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ർ മി​നി നാ​യ​ര്‍ ക്ലാ​സ് ന​യി​ക്കും.