ചപ്പാരപ്പടവ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് കമ്മിറ്റി നടത്തുന്ന കളക്ടറേറ്റ് ഉപരോധത്തിന് അഭിവാദ്യം അർപ്പിച്ച് തളിപ്പറന്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഡ്യയാത്രയ്ക്ക് ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തേറണ്ടി, എടക്കോം, ചപ്പാരപ്പടവ്, പടപ്പേങ്ങാട്, വായാട്ടുപറന്പ്, തടിക്കടവ്, എരുവാട്ടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണ യോഗത്തിൽ രാഹുൽ ദാമോദരൻ, ഇ.ടി. രാജീവൻ, ടി.വി. പദ്മനാഭൻ, ശ്രീജിത്ത് കൂവേരി, ക്ലീറ്റസ് പുത്തൻപുര, വി.വി. ജോസഫ്, പ്രജീഷ് കൂവേരി, രഞ്ജിത്ത് കൂവേരി, നിഥുൻ ബെന്നി, നിഷാദ്, സജി ഓതറ, മനോജ് ശാസ്താംപടവിൽ, പ്രമീള രാജൻ, ജിജോ ആനിത്തോട്ടം, സുഖദേവൻ, ജോസ് ഏത്തക്കാട്, കെ.എം. പ്രകാശൻ, പി.ടി. ജോൺ, കായക്കൂൽ മമ്മു, മൈക്കിൾ പാട്ടത്തിൽ, കെ.ജെ. ടോമി എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് ക്ലീറ്റസ് ജോസ്, രാജീവ് വെള്ളാവ്, ശ്രീജിത്ത് കൂവേരി, പ്രജീഷ്, അനസ് നന്പ്രം, പ്രജീഷ് റോഷൻ എന്നിവർ നേതൃത്വം നൽകി.