കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ഭിന്നലിംഗക്കാർക്കിടയിൽ തുടർവിദ്യാഭ്യാസ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുളള സർവേ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. ചടങ്ങിൽ ജലദിനത്തോടനുബന്ധിച്ചു ജലസാക്ഷരതാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് നിർവഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ അധ്യക്ഷത വഹിക്കും.