+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരിതം മാറുന്നു

പ​യ്യ​ന്നൂ​ര്‍: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്ത​ല്ലാ​തെ പു​തി​യ മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​മെ​ന്നു നാ​വി​ക അ​ക്കാ​ഡമി അ​ധി​കൃ​ത​ർ. മ​റ്റൊ​രു മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മി​ച്ച് ഉ​പ​യോ​ഗ​പ്പെ
ദുരിതം മാറുന്നു
പ​യ്യ​ന്നൂ​ര്‍: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്ത​ല്ലാ​തെ പു​തി​യ മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​മെ​ന്നു നാ​വി​ക അ​ക്കാ​ഡമി അ​ധി​കൃ​ത​ർ. മ​റ്റൊ​രു മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മി​ച്ച് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം നി​ല​വി​ലു​ള്ള പ്ലാ​ന്‍റി​ലേ​ക്കു​ള്ള മാ​ലി​ന്യ​മൊ​ഴു​ക്കി​ന്‍റെ തോ​ത് കു​റ​യ്ക്കാ​മെ​ന്നും നാ​വി​ക അ​ക്കാ​ഡമി അ​ധി​കൃ​ത​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​മ്പ​തി​നു ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ അ​ക്കാ​ഡമി അ​ധി​കൃ​ത​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, സ​മ​ര​സ​മി​തി​ക്കാ​ര്‍ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു മ​റു​പ​ടി ന​ല്‍​കാ​ന്‍ നാ​വി​ക അ​ധി​കൃ​ത​ര്‍ പ​ത്തു ദി​വ​സ​ത്തെ സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു.
ഇ​ത​നു​സ​രി​ച്ചു ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു നാ​വി​ക അ​ക്കാ​ഡമി അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​ള​ക്ട​റു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ മാ​ലി​ന്യ പ്ലാ​ന്റി​ന്‍റെ ചി​ല ന്യൂ​ന​ത​ക​ള്‍ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.
ഇ​ത്ത​രം ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും ഇ​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​നാ​യ ഒ​രു ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​നെ നി​യ​മി​ച്ചി​ട്ടു​ണ്ടെും അ​ക്കാഡ​മി അ​ധി​കൃ​ത​ർ ക​ള​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.