+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ന്യ​പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും: കെ.​സു​രേ​ന്ദ്ര​ന്‍

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡമി മാ​ലി​ന്യ പ്ലാ​ന്‍റ് മൂ​ലം പ​രി​സ​ര​വാ​സി​ക​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​ത്തി​ന് ഉ​ട​ന്‍ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ ബി​ജെ​പി ശ​ക്ത​മാ
മാ​ലി​ന്യ​പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍  ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും: കെ.​സു​രേ​ന്ദ്ര​ന്‍
പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡമി മാ​ലി​ന്യ പ്ലാ​ന്‍റ് മൂ​ലം പ​രി​സ​ര​വാ​സി​ക​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​ത്തി​ന് ഉ​ട​ന്‍ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ ബി​ജെ​പി ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍.
മാ​ലി​ന്യ പ്ലാ​ന്‍റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടു ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​നു​മ​തി​യി​ല്ലാ​തെ മാ​ലി​ന്യ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ബോ​ർ​ഡ് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തെ​ന്തി​നെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.​ കാ​ല​വി​ളം​ബ​മി​ല്ലാ​ത്ത ന​ട​പ​ടി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ഈ ​പ്ര​ശ്‌​ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം.
സി​ഡ​ബ്ല്യൂ​ആ​ര്‍​ഡി​എ​മ്മി​ന്‍റെ ജ​ല​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ജ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​റ​ച്ചു​വ​ച്ച​തി​ലും ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി​യ കി​ണ​റു​ക​ളി​ലെ ജ​ലം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. മ​ലി​ന​ജ​ല​ത്തി​ന്‍റെ കാ​ര​ണ​ക്കാ​രേ​യോ ഉ​ത്ത​ര​വാ​ദി​ക​ളേ​യോ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തേ​ണ്ട ആ​വ​ശ്യം ജ​ന​ങ്ങ​ള്‍​ക്കി​ല്ല. പ​രി​സ​ര​വാ​സി​ക​ളു​ടെ കി​ണ​ര്‍ വെ​ള്ളം മ​ലി​ന​മാ​കു​ന്ന​തി​ന് ത​ങ്ങ​ളു​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നു പ​റ​യു​ന്ന നാ​വി​ക അ​ക്കാ​ഡമി അ​ധി​കൃ​ത​ര്‍ വ​സ്തു​ത​ക​ള്‍ വ്യ​ക്ത​മാ​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​വി​ക അ​ക്കാ​ഡമി അ​ധി​കൃ​ത​രെ ക​ണ്ടു ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണു നേ​താ​ക്ക​ള്‍ സ​മ​ര പ​ന്ത​ലി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന സെ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​ര​ഞ്ചി​ത്ത്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സ​ത്യ​പ്ര​കാ​ശ​ന്‍, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ടി.​രാ​മ​കൃ​ഷ്ണ​ന്‍, സി.​കെ.​ര​മേ​ശ​ന്‍ മാ​സ്റ്റ​ര്‍, പി.​ഗം​ഗാ​ധ​ര​ന്‍, പി.​ബാ​ല​കൃ​ഷ്ട​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.