പയ്യന്നൂര്‍: ജനങ്ങളുടെ സംരക്ഷണച്ചുമതലയുള്ള നേവിക്ക് ചങ്ങലയ്ക്ക് ഭ്രാന്തിളകിയ പോലുള്ള അവസ്ഥയായെന്ന് സണ്ണി ജോസഫ് എംഎൽഎ.
നേവിയുടെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി 21 ദിവസമായി രാമന്തളിയില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി ആരംഭിച്ച ഐക്യദാർഢ്യ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാമന്തളിയിലെ വെള്ളം കുടിക്കാന്‍ പുറമേനിന്നു വരുന്നവര്‍ ഭയക്കുകയാണ്. ഏഴു മണിക്കൂര്‍ വെള്ളം തിളപ്പിച്ചശേഷം കുടിക്കാന്‍ പറയുന്നവരുടെ മനോനില പരിശോധിക്കണമെന്നും സര്‍ക്കാര്‍ അടിയന്തരമായും ഈ പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേവല്‍ അധികൃതരും ചേര്‍ന്ന് ജനങ്ങളെ പൊട്ടന് കളിപ്പിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു.
രാമന്തളിയിലെ കിണറുകളിലെ വെള്ളം മലിനമാണെന്ന് പരിശോധനാ റിപ്പോര്‍ട്ടുകളിലൂടെ തെളിയിച്ചിരിക്കേ ഈ മലിനജലംതന്നെ കുടിക്കണമെന്ന് പറയുന്നവരുടെ ധാര്‍ഷ്ട്യത്തെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.കെ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യസമര സേനാനി എൻ.വി.കോരന്, റഷീദ് കവ്വായി, എം.കെ.രാജന് , എ.പി.നാരായണന്, വി.എൻ.എരിപുരം, വി.കൃഷ്ണന്, ബി.സജിത്ലാല്‍, എ.പി.ഉണ്ണികൃഷ്ണന്,എസ്.എ.ഷുക്കൂര്‍ ഹാജി, അത്തായി പത്മിനി, പി.ലളിത തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപവാസസമരത്തില്‍ നാവിക അക്കാഡമിയുടെ പരിസരവാസികളായ നിരവധിയാളുകളും പങ്കെടുത്തു. ഉപവാസം വൈകുന്നേരം അഞ്ചിന് സമാപിച്ചു.