+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി​വി​രു​ദ്ധ ക​ലാ​ജാ​ഥ ഇ​ന്നു മു​ത​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ ല​ഹ​രി​വി​രു​ദ്ധ ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കു
ല​ഹ​രി​വി​രു​ദ്ധ  ക​ലാ​ജാ​ഥ  ഇ​ന്നു മു​ത​ൽ
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ ല​ഹ​രി​വി​രു​ദ്ധ ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ലാ​ജാ​ഥ​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​നു പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ഡി​വി​ഷ​ൻ ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​വി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.
പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് സോ​ഷ്യ​ൽ​വ​ർ​ക്ക് വി​ഭാ​ഗം ത​ല​വ​ൻ ടോ​മി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​പി. മു​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലാ​ജാ​ഥ പ​ര്യ​ട​ന​വേ​ള​യി​ൽ ഒ​ൻ​പ​തു കോ​ള​ജു​ക​ൾ സ​ന്ദ​ർ​ശി​ക്കും. ക​ലാ​ജാ​ഥ 23 ന് ​താ​വ​ക്ക​ര​യി​ൽ സ​മാ​പി​ക്കും.