ബാലരാമപുരം:ചവർകൂനയ്ക്ക് തീപിടിച്ച് ആൽമരം ഭാഗീകമായി കത്തി നശിച്ചു.ബാലരാമപുരം കാട്ടാക്കട റോഡിൽ തേന്പാമുട്ടം കർഷക ചന്തക്ക് സമീപം റോഡരികിലെ ആൽമരത്തിന്റെ ചുവട്ടിൽ കൂട്ടിയിട്ടിരുന്ന ചവർക്കൂനയാണ് കത്തിയത്.തീപടർന്നത് കണ്ട നാട്ടുകാരാണ് തീയണച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.വേനൽക്കാലമായതിനാൽ കൂട്ടിയിട്ടിരുന്ന കരിയിലകളും മറ്റും ഉണങ്ങിക്കിടക്കുകയായിരുന്നു.തൊട്ടടുത്ത് തന്നെ പ്രവർത്തിക്കുന്ന കരിക്ക്കടയിലെ കരിക്കിന്റെയും നൊങ്കിന്റെയും മറ്റും വേസ്റ്റുകളും ഉണങ്ങിയ നിലയിൽ കൂട്ടിയിട്ടിരിക്കുകയാണ്.തീ കൂടുതൽ പടരുന്നതിന് മുന്പ് അണക്കാൻ കഴിഞ്ഞതിനാൽ തൊട്ടടുത്തെ മെത്തക്കടയിലേക്ക് തീപടർന്നില്ല.