+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രു​മ്പ കാ​ച്ചാ​ണി റോ​ഡി​ന്‍റെ ശി​ലാ​ഫ​ല​കം ന​ശി​പ്പി​ച്ചു

വി​തു​ര: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​മ്പ കാ​ച്ചാ​ണി റോ​ഡി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​ന് സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​കം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​മാണോ​ദ്
ഇ​രു​മ്പ കാ​ച്ചാ​ണി റോ​ഡി​ന്‍റെ  ശി​ലാ​ഫ​ല​കം ന​ശി​പ്പി​ച്ചു
വി​തു​ര: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​മ്പ കാ​ച്ചാ​ണി റോ​ഡി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​ന് സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​കം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​മാണോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച റോ​ഡി​ന്‍റെ ശി​ലാ​ഫ​ല​ക​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ ന​ശി​പ്പി​ച്ച​ത്. മ​ന്ത്രി​യു​ടെ​യും ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ നി​ർ​മാണോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കൂ​ട്ട ബ​ഹി​ഷ്ക്ക​ര​ണം വ​രെ ന​ട​ന്നി​രു​ന്നു. ഇ​ട​ത് പ​ക്ഷ​ത്തെ പ്ര​മു​ഖ​നാ​യ മ​ന്ത്രി ച​ട​ങ്ങി​നെ​ത്തി​യി​ട്ടും പ്രാ​ദേ​ശി​ക ഇ​ട​ത് പ്ര​തി​നി​ധി​ക​ൾ ആ​രും ത​ന്നെ വ​രാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി വ​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​രി​പാ​ടി ബ​ഹി​ഷ്ക്ക​രി​ച്ച ഇ​ട​ത് പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രെ മ​ന്ത്രി​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ശി​ലാ​ഫ​ല​ക​വും അ​ടി​ച്ചു ത​ക​ർ​ത്ത​ത്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ അ​സ​ഹി​ഷ്ണു​ത പൂ​ണ്ട​വ​രാ​കാം ഇ​തി​നു പി​ന്നി​ലെ​ന്നും ഇ​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​വും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി.