തിരുവനന്തപുരം: നഗരസഭ മെഡിക്കൽ കോളജ് കോന്പൗണ്ടിൽ ആരംഭിക്കുന്ന വനിതാ ഹെൽപ്പ് ഡസ്ക് പദ്ധതി പ്രകാരമുള്ള ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിഗ്രിയും ഡിസിഎയുമാണ് യോഗ്യത. കൂടിയ പ്രായം 35 വയസ്. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം 22 ന് ഉച്ചയ്ക്ക് 12 ന് നഗരസഭാ കോണ്‍ഫറൻസ് ഹാളിൽ എത്തണം.