+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്യ​നാ​ട് എ​ക്സൈ​സ് ഓ​ഫീ​സ് മാ​റ്റം: അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ആ​ര്യ​നാ​ട് : ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ലു​ള്ള കി​ട​മ​ത്സ​ര​ത്തി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് ഓ​ഫീ​സ് മാ​റ്റം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.ആ​ര്യ​നാ
ആ​ര്യ​നാ​ട് എ​ക്സൈ​സ് ഓ​ഫീ​സ് മാ​റ്റം: അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
ആ​ര്യ​നാ​ട് : ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ലു​ള്ള കി​ട​മ​ത്സ​ര​ത്തി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് ഓ​ഫീ​സ് മാ​റ്റം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.ആ​ര്യ​നാ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റിയു​ടെ കു​ടി​വെ​ള്ളം പ​ന്പു ഹൗ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന എ​ക്സൈ​സ് ഭ​ര​ണ​സ​മി​തി മു​ന്നി​ട്ടി​റ​ങ്ങി. ഇ​തി​ലേ​ക്കാ​യി ആ​ന​ന്ദേ​ശ്വ​ര​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പ​ത്തു​സെ​ന്‍റ് സ്ഥ​ലം അ​നു​വ​ദി​ച്ചു. ഈ ​സ്ഥ​ല​ത്ത് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു സ​ർ​ക്കാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. അ​ധി​കൃ​ത​ർ മ​റ്റ് അ​നു​യോ​ജ്യ​സ്ഥ​ല​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നൊ​ടു​വി​ൽ ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും എ​ക്സൈ​സ് ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​നു​ള്ള നീ​ക്കം തു​ട​ങ്ങി.

ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത​തി​ർ​ത്തി​യി​ലെ ഏ​ലി​യാ​വൂ​ർ മാ​ർ​ക്ക​റ്റി​ൽ 13.5 സെ​ന്‍റ് സ്ഥ​ലം വി​ട്ടു ന​ൽ​കാ​നും ത​യ്യാ​റാ​യി. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്ക​വേ, എ​ക്സൈ​സ് ഓ​ഫീ​സ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്ക​ൽ ആ​ര്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​റ്റൊ​രി​ടം ക​ണ്ടെ​ത്തി. പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ലു​ള്ള വ​ടം​വ​ലി​യി​ൽ എ​ക്സൈ​സ് ഓ​ഫീ​സ് ത​ൽ​സ്ഥി​തി തു​ട​രു​ക​യാ​ണ്.