തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ വരാനിരിക്കുന്ന പുതിയ മദ്യനയം, പാതയോര മദ്യശാലകൾ സംബന്ധിച്ച കോടതിവിധി, തുടർനടപടികൾ എന്നിവയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ മദ്യനയവും സമകാലീന പ്രവണതകളും എന്ന വിഷയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി ഇന്ന് ഏകദിന സെമിനാർ സംഘടിപ്പിക്കും. വെള്ളയന്പലം അനിമേഷൻ സെന്ററിൽ രാവിലെ 10-ന് ആരംഭിക്കുന്ന സെമിനാർ കെസിബിസി. പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ മോണ്‍. യൂജിൻ എച്ച്. പെരേര അധ്യക്ഷത വഹിക്കും. ഫാ. ടി.ജെ. ആന്റണി, ജോണ്സൻ ഇടയാറ·ുള, വി.എസ്. ഹരീന്ദ്രനാഥ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടർ ഫാ. ലെനിൻ രാജ് മേഘലാ പ്രസിഡന്റ് എഫ്. എം. ലാസർ, റോയി സി.എഫ്.സ്. തങ്കം ടൈറ്റസ്, സമിതി അതിരൂപതാ പ്രസിഡന്റ് ആൻഡ്രു പത്രോസ്, ഫാ. ഡോണി ഡി. പോൾ തുടങ്ങിയവർ പ്രസംഗിക്കും.