+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു തു​ട​രും: വി.​ഡി.​സ​തീ​ശ​ന്‍

കൊ​ച്ചി: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ത​ല്‍​സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധാ​ക​ര​നെ പ​ദ​വി​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച് പാ​ര്‍
സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു തു​ട​രും: വി.​ഡി.​സ​തീ​ശ​ന്‍
കൊ​ച്ചി: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ത​ല്‍​സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധാ​ക​ര​നെ പ​ദ​വി​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച് പാ​ര്‍​ട്ടി ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍ ഒ​റ്റ​യ്ക്ക​ല്ല. സു​ധാ​ക​ര​നൊ​പ്പം പാ​ര്‍​ട്ടി​യു​ണ്ടാ​കും. സു​ധാ​ക​ര​ന്‍ പ​ദ​വി​യി​ല്‍​നി​ന്ന് മാ​റാ​ന്‍ ശ്ര​മി​ച്ചാ​ലും പാ​ര്‍​ട്ടി അ​ത് അ​നു​വ​ദി​ക്കി​ല്ല. ഒ​രു കോ​ണ്‍​ഗ്ര​സു​കാ​ര​നും അ​ദ്ദേ​ഹ​ത്തെ പി​ന്നി​ല്‍​നി​ന്ന് കു​ത്തി​ല്ല. ച​ങ്കു​കൊ​ടു​ത്തും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ സം​ര​ക്ഷി​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സു​ധാ​ക​ര​നെ​തി​രെ വ്യാ​ജ കേ​സു​ണ്ടാ​ക്കി അ​റ​സ്റ്റു ചെ​യ്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ വൈ​രാ​ഗ്യ​ബു​ദ്ധി​യാ​ണ്. അ​ഴി​മ​തി​യു​ടെ ചെ​ളി​യി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. ആ​രു മൊ​ഴി ന​ല്‍​കി​യാ​ലും കേ​സെ​ടു​ക്കു​മോ? സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ കേ​സെ​ടു​ക്കു​മോ​യെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.
More in Latest News :