+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യ​യെ ഒ​ളി​പ്പി​ച്ച​തി​ന് പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ര്‍: കെ.​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കെ.​വി​ദ്യ​യെ ഒ​ളി​പ്പി​ച്ച​തി​ന് പി​ന്നി​ല്‍ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലെ ഉ​ന്ന​ത​രെ​ന്ന് കോ
വി​ദ്യ​യെ ഒ​ളി​പ്പി​ച്ച​തി​ന് പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ര്‍: കെ.​മു​ര​ളീ​ധ​ര​ന്‍
കോ​ഴി​ക്കോ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കെ.​വി​ദ്യ​യെ ഒ​ളി​പ്പി​ച്ച​തി​ന് പി​ന്നി​ല്‍ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലെ ഉ​ന്ന​ത​രെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. ഇ​തി​ന് പി​ന്നി​ലു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

ഉ​ന്ന​ത​നാ​യ ഒ​രു നേ​താ​വി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത് പെ​യ്ഡ് സം​ര​ക്ഷ​ക​രാ​ണ്. യ​ഥാ​ര്‍​ഥ സം​ര​ക്ഷ​ക​രെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

വി​ദ്യ​യെ സം​ര​ക്ഷി​ച്ച​തി​ന് പി​ന്നി​ലു​ള്ള​വ​ര്‍ ഒ​ന്നോ ര​ണ്ടോ പേ​രി​ല്‍ ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ആ​ളു​ക​ള്‍ വ​രെ ഉ​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. ഇക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :