ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തിന് പിന്നാലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഓപ്പറേഷന്‍സ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലംമാറ്റിയത്.
ഖരഗ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഷുജത് ഹാഷ്മി, സോണ്‍ പ്രിന്‍സിപ്പല്‍ ചീഫ് സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ പി.എം.സിക്ദര്‍, പ്രിന്‍സിപ്പല്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ ചന്ദന്‍ അധികാരി, പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ ഡി.ബി.കസര്‍, പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ എം.ഡി ഒവൈസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ജൂണ്‍ രണ്ടിനാണ് ഒഡീഷയിലെ ബാലസോറില്‍ രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 280ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായത്.
സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. എന്നാല്‍ പതിവ് സ്ഥലംമാറ്റം മാത്രമാണിതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.