+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജരേഖ കേസ്: വിദ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

പാലക്കാട്: അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ. വിദ്യയെ പോലീസ് കസ്റ്റഡിയിൽവിട്ടു. മണ്ണാർക്കാട് കോടതിയാണ് രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

ബുധനാഴ്ച രാത്രി ഏഴോടെയാണ് കോഴിക്കോട് മേപ്പയൂരിനു സമീപം കുട്ടോത്തുനിന്നു വിദ്യയെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പന്ത്രണ്ടരയോടെ അഗളി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കേസെടുത്ത് പതിനഞ്ചു ദിവസത്തിനുശേഷമാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.

വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കും. വിദ്യയെ കണ്ടെത്തുന്നതിനുള്ള പോലീസിന്‍റെ മെല്ലെപ്പോക്കിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സംരക്ഷണം ഇനി വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതോടെയാണ് വിദ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോർട്ട്.
More in Latest News :